'തെറ്റുപറ്റിയിട്ടുണ്ട് പക്ഷേ സാരമില്ല' -ശില്‍പ്പാ ഷെട്ടി

മുംബൈ: ഭര്‍ത്താവും വ്യവസയായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായതിനുശേഷം ശില്‍പ്പാ ഷെട്ടിയുടെ ഓരോ പോസ്റ്റുകളും വലിയ ചര്‍ച്ചയാവാറുണ്ട്. അത്തരത്തില്‍ ശില്‍പ്പാ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും അതില്ലാതെ ജീവിതമില്ലെന്നുമാണ് ഒരു പുസ്തകത്തിലെ വരികളെ ഉദ്ദരിച്ച് ശില്‍പ്പാ ഷെട്ടി പറയുന്നത്.

' അവിടെയും ഇവിടെയും കുറച്ച് തെറ്റുകള്‍ സംഭവിക്കാതെ രസകരമായ ജീവിതമുണ്ടാവില്ല. ആ തെറ്റുകള്‍ മറ്റുളളവരെ വേദനിപ്പിക്കുന്ന വലിയ പിഴവുകളാവാന്‍ പാടില്ല. എങ്കിലും ചില തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ തെറ്റു ചെയ്യാന്‍ പോകുന്നു. സ്വയം ക്ഷമിക്കാനും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊളളാനും പോവുന്നു' എന്നാണ് പുസ്തകത്തിലെ പേജില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ,അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഒരു പേജും ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കാലത്തെ ദേഷ്യത്തോടെയും വരുംകാലത്തെ ഭയത്തോടെയുമല്ല ജാഗ്രതയോടെയാണ് നോക്കിക്കാണേണ്ടത്' എന്നായിരുന്നു പേജിലെ ആദ്യ വാചകം.

രാജ് കുന്ദ്രയുടെ അറസ്റ്റിനുപിന്നാലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്ന ശില്‍പ്പ ചില എപ്പിസോഡുകള്‍ ഒഴിവാക്കിയിരുന്നു. ഈയിടെയാണ് നടി പരിപാടിയിലേക്ക് തിരിച്ചെത്തിയത്. ജൂലൈ 19-നാണ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശില്‍പ്പാ ഷെട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു എന്നാല്‍ കേസുമായി ശില്‍പ്പയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജ് കുന്ദ്ര റിമാന്റില്‍ തുടരുകയാണ്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 18 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More