ഡിസിസി പുനസംഘടന; പാര്‍ട്ടി നിലപാടിനൊപ്പമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് ശശി തരൂര്‍ എം.പി. താന്‍ ആര്‍ക്കെതിരെയും ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. പുനസംഘടനാ ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ രമ്യതയില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ തീരുമാനം എന്താണെങ്കിലും നൂറ് ശതമാനം പിന്തുണ നല്‍കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മികച്ച സംഘാടക ശേഷിയുള്ളവരെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നതെന്നും, മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത് എന്നും കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍‌ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും ആരോപിച്ചിരുന്നു. കൂടിയാലോചനകളില്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റില്‍ പരമാവധി യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കമാന്‍റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമുദായിക പരിഗണനയോടൊപ്പം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്നും ഹൈക്കമാന്‍റിന്‍റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More