നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍

ചെന്നൈ: തമിഴ് കോമഡി താരം വിവേകിന്‍റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വിവേകിന്‍റെ മരണം. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ്‌ വാക്സിന്‍ എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ മന്‍സൂര്‍ അലി ഖാന്‍ അടക്കമുള്ളവരായിരുന്നു ഈ പ്രചരണത്തിന് നേതൃത്വം നല്‍കിയത്.

വീഴുപുരയിലെ സാമൂഹിക പ്രവര്‍ത്തകനാണ് പുനരന്വേഷണം നടത്തണമെന്നാവിശ്യപ്പെട്ട്  ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയത്. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച ഹാസ്യനടനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം അഞ്ച് തവണ വിവേക് നേടിയിട്ടുണ്ട്. 2009-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 1980-കളിലാണ് വിവേക് സിനിമാരംഗത്തേക്ക് വരുന്നത്.1987-ല്‍ പുറത്തിറങ്ങിയ 'മനതില്‍ ഉരുതി വേണ്ടും' ആണ് വിവേകിന്റെ ആദ്യ ചിത്രം. പിന്നീട് 1990-കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. വെളെളയ്പൂക്കള്‍, പേരഴകി ഐഎസ്ഒ, ബിഗില്‍, ധാരാള പ്രഭു തുടങ്ങിയവയാണ് വിവേക് അവസാനം അഭിനയിച്ച സിനിമകള്‍.

Contact the author

Web Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 2 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More