മരണ സര്‍ട്ടിഫിക്കറ്റിലും ഫോട്ടോ നല്‍കാമായിരുന്നു; മോദിയെ പരിഹസിച്ച് മമത

കൊല്‍ക്കത്ത: കൊവിഡ്‌ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ വെക്കാമെങ്കില്‍ ഇനി മരണ സര്‍ട്ടിഫിക്കറ്റിലും ആകാമല്ലോയെന്നാണ് മമതയുടെ പരിഹാസം. കേന്ദ്രം ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അല്‍പംകൂടി മാന്യത കാണിക്കണമെന്നും മമത കൂട്ടിച്ചേര്‍ത്തു.   

എല്ലാവരും നിങ്ങളെ പിന്തുണക്കണമെന്നില്ല. എന്നാൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ താങ്കളുടെ ഫോട്ടോ  നിർബന്ധമാക്കി. താങ്കളെ താത്പര്യമില്ലാത്തവരും പോകുന്നിടത്തെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ട് പോകേണ്ടി വരുന്നു. ഇതില്‍ എവിടെയാണ് സ്വാതന്ത്ര്യം. അതിനാല്‍ കൊവിഡ്‌ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റുകളിലും താങ്കളുടെ ഫോട്ടോ പതിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നും മമത പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ ചിത്രത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.  വാക്സിനേഷന്‍ സര്‍ട്ടിഫിക്കട്ടില്‍ മോദിയുടെ ഫോട്ടോ പതിപ്പിക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഡെറിക് ഒബ്രിയൻ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ബിജെപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 11 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More