വിദ്യ ബാലന്‍ ഫോട്ടോകളില്‍ എഡിറ്റിംഗ് അനുവദിക്കാറില്ലെന്ന് ഡബൂ രത്നാനി

വ്യത്യസ്തമാര്‍ന്ന അഭിനയ ശൈലികൊണ്ട് ആരാധകരെ സൃഷ്ടിച്ച അഭിനേത്രിയാണ് വിദ്യാ ബാലന്‍. അതിനാല്‍ തന്നെ വിദ്യാ ബാലന്‍റെ ഫോട്ടോ ഷൂട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കാറുമുണ്ട്. പരിണീത എന്ന ചിത്രത്തിലൂടെയാണ് മലയാളി കൂടിയായ വിദ്യ ബാലന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

വിദ്യ ബാലന്‍ ഫോട്ടോകളില്‍ എഡിറ്റിംഗ് അനുവദിക്കാറില്ലെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബൂ രത്നാനി. മിഡ് ഡേ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഡബൂ രത്നാനി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ എന്തായിരിക്കുന്നോ അതില്‍ മാറ്റം വരുത്താന്‍ വിദ്യ ആഗ്രഹിക്കാറില്ല. കൂടാതെ തന്‍റെ ശരീര ഘടനയില്‍ അഭിമാനം കൊള്ളുന്നൊരാളാണ് വിദ്യയെന്നും രത്നാനി കൂട്ടിച്ചേര്‍ത്തു. ഫോട്ടോ ഷൂട്ട്‌ നടന്നു കഴിഞ്ഞാല്‍ തന്‍റെ ഫോട്ടോകളില്‍ റീ ടച്ച് ചെയ്യരുതെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിദ്യ കര്‍ശന നിര്‍ദേശം നല്‍കാറുണ്ട്. ശരീരവണ്ണം കുറച്ച് കാണിക്കാന്‍ താരം ആഗ്രഹിക്കാറില്ല. കൂടാതെ സൗന്ദര്യ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പരമ്പരാഗത ചിന്താ രീതികളോട് താരത്തിന് യോജിപ്പില്ല. അതിനാല്‍ വിദ്യയോടൊപ്പമുള്ള ഫോട്ടോ ഷൂട്ടില്‍ ലൈറ്റിംഗിനാണ് താന്‍  കൂടുതല്‍ പ്രാധാന്യം കൊടുക്കാറുള്ളതെന്നും  രത്നാനി കൂട്ടിച്ചേര്‍ത്തു.

'ദി ഡേര്‍ട്ടി പിക്ചര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരം വിദ്യയെ തേടിയെത്തി. 2014-ല്‍ പത്മശ്രീ പുരസ്‌കാരവും വിദ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More