ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

'ജമ്മു കശ്മീരിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും ഇവിടെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടാന സ്ഥാപനങ്ങളെയും അവര്‍ ആക്രമിച്ചു. രാജ്യത്തെ ജനപ്രതിനിധി സഭകളെയും നീതിന്യായ വ്യവസ്ഥയെയും ആക്രമിച്ചു. മാധ്യമങ്ങളെ അടിച്ചമര്‍ത്തി. അവര്‍ രാജ്യത്തെ മുഴുവന്‍ ആക്രമിക്കുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്. നേരത്തേ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുപിന്നാലെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും കശ്മീരിലേക്ക് എത്തിയിരുന്നെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് സംഘത്തെ തിരിച്ചയച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More