ശാലിനിയുടെ ആരോപണങ്ങള്‍ വേദനാജനകമാണെന്ന് റാപ്പര്‍ യോ യോ ഹണി സിംഗ്

ഡല്‍ഹി: ഭാര്യ ശാലിനി തല്‍വാറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് റാപ്പര്‍ യോ യോ ഹണി സിംഗ്. ഭാര്യയുടെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നുണ്ടെന്നും, ഇതില്‍ ദുരുദ്ദേശമുണ്ടെന്നുമാണ് ഹണി സിംഗ് പറഞ്ഞത്. 

കഴിഞ്ഞ 20 വര്‍ഷമായി ഒരുമിച്ച് താമസിച്ചിരുന്ന ശാലിനി തന്നെയും തന്‍റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്‍റെ കുടുംബത്തെ ഇത്തരം പരാമര്‍ശങ്ങള്‍ മോശമായി ബാധിക്കുന്നുവെന്ന് മനസിലാക്കിയതിനാലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലേറെയായി തന്‍റെ  ക്രൂവിന്‍റെ അവിഭാജ്യഘടകമായിരുന്ന  ശാലിനിയുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ശാലിനി ഇപ്പോള്‍ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും താന്‍ നിഷേധിക്കുന്നുവെന്നും ഹണി സിംഗ് പറഞ്ഞു. കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കുന്നില്ലെന്നും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു. 

ഹണി സിംഗിനെതിരെ ഗാര്‍ഹിക പീഡന പരാതിക്ക് ശേഷം 10 കോടി രൂപ ആവശ്യപ്പെട്ട് ശാലിനി തല്‍വാര്‍ കോടതിയെ സമീപിച്ചിരുന്നു. ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ഇരുവരുടെയും ഉടമസ്ഥതയിലുള്ള നോയിഡയിലെ ഭൂമിയും‌ ഭാര്യയുടെ സ്വര്‍ണവും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും ഹണി സിംഗിന് നിര്‍ദേശം നല്‍കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹണി സിംഗ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ശാലിനി തന്‍റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഹണി സിംഗ് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്നും, പലപ്പോഴും തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശാലിനിയുടെ പരാതി പരിശോധിച്ച കോടതി ഹണി സിംഗിനോട് ഓഗസ്റ്റ് 28- നകം മറുപടി നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2011ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 21 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More