നായകനുതുല്യം പ്രതിഫലം ആവശ്യപ്പെട്ട സൂപ്പര്‍ നായികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി

സിനിമയില്‍ നായകനൊപ്പം തുല്യ പ്രതിഫലം ആവശ്യപ്പെട്ടതിന് ബോളിവുഡ് താരം ദീപികാ പദുക്കോണിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബാവ്ര എന്ന ചിത്രത്തില്‍ നിന്നാണ് ദീപികയെ പുറത്താക്കിയത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്. രണ്‍വീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലമല്ല തുല്യപ്രതിഫലമാണ് ദീപിക ആവശ്യപ്പെട്ടത്.തുല്യപ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് നടിക്ക് പ്രോജക്ട് നഷ്ടമായത്.

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപികാ പദുക്കോണ്‍. സിനിമയില്‍ നടന്മാര്‍ക്ക് കൂടുതലും നടിമാര്‍ക്ക് കുറവും പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് ദീപികാ പദുക്കോണ്‍ തുറന്നടിച്ചിട്ടുണ്ട്. സഞ്ജയ് ലീലാ ബന്‍സാലിയുമായുളള ദീപികാ-രണ്‍വീര്‍ താരജോഡികളുടെ നാലാമത്തെ ചിത്രമായിരുന്നു ബൈജു ബാവ്‌ര. ഗോലിയോം കി രാസലീല രാമലീല, ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലാണ് മൂവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുളളത്.

1952-ല്‍ ഭരത് ബൂഷനും മീരാകുമാരിയും അഭിനയിച്ച ചിത്രത്തിന്റെ അതേപേരിലുളള റീമേക്കാണ് ബൈജു ബാവ്‌ര. മുഗള്‍ ഭരണാധികാരി അക്ബറിന്റെ കൊട്ടാരത്തിലെ സംഗീത മാന്ത്രികന്‍ ടാന്‍സനെ വെല്ലുവിളിക്കുന്ന യുവ സംഗീതഞ്ജന്റെ കഥയാണ് ബൈജു ബാവ്‌ര.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More