രാജ് കുന്ദ്ര സാമൂഹ്യവിരുദ്ധനെന്ന് മുംബൈ കോടതി

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര സാമൂഹ്യവിരുദ്ധനെന്ന് മുംബൈ മജിസ്‌ട്രേറ്റ് കോടതി. രാജ് കുന്ദ്ര ചെയ്ത കുറ്റം സമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത്തരം കേസുകളില്‍ സമൂഹത്തിന്റെ താല്‍പ്പര്യം കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജൂലൈ 28-ന് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു.

കേസില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്. ബി. ഭാജിപാലിന്റെ ഉത്തരവ് ചൊവ്വാഴ്ച്ചയാണ് പുറത്തുവന്നത്. ജൂലൈ 19-ന് അറസ്റ്റിലായ രാജ് കുന്ദ്ര നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്യുന്നതിനുമുന്‍പ് നോട്ടീസ് നല്‍കിയില്ല എന്നാരോപിച്ച് രാജ് കുന്ദ്ര മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു എന്നാല്‍ അറസ്റ്റിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറസ്റ്റ് നിയമപരമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 4 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More