അനുരാഗ് കശ്യപിന്‍റെ മലയാള ചിത്രം ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്ക്

സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മ്മിച്ച മലയാള ചിത്രം 'പക' ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്ക്. നവാഗതനായ നിതിന്‍ ലൂക്കോസാണ് ചിത്രത്തിന്‍റെ സംവിധാനം. നാല്‍പ്പത്തിയാറാമത്തെ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മൂത്തോന്‍, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളാണ് ഇതിന് മുന്‍പ് മലയാളത്തില്‍ നിന്ന് ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

വയനാട്ടിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കും, പകയും, അതിനെ മറികടക്കാന്‍ ശ്രമിക്കുന്ന രണ്ട് കമിതാക്കളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയിലെ 90 ശതമാനം പേരും അഭിനേതാക്കളല്ലെന്നും സാധാരണക്കാരെ കണ്ടെത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്നും നിതിന്‍ ലൂക്കോസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനുരാഗ് കശ്യപിനൊപ്പം രാജ് രചകൊണ്ടയും ചേര്‍ന്നാണ് പക നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ശ്രീകാന്ത് കബോത്തുവും, സംഗീത സംവിധാനം ഫൈസല്‍ അഹമ്മദുമാണ്. ഹോളിവുഡ് ചിത്രങ്ങളിലടക്കം 25ലെറെ ചിത്രങ്ങളില്‍ നിതിന്‍ ലൂക്കോസ് ശബ്ദ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത കന്നട ചിത്രമായ തിതിയുടെ ശബ്ദ സംവിധാനത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More