സഞ്ജു സാംസണ് ഏകദിനത്തിൽ അരങ്ങേറ്റം

ശ്രീലങ്കക്കെതിരെ സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു കളത്തിൽ ഇറങ്ങിയത്. സഞ്ജുവിനൊപ്പം 5 യുവതാരങ്ങൾ കൂടി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും.  നിതീഷ് റാണ, ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചഹര്‍. നവ്ദീപ് സയ്നി എന്നിവരെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്.

ആ​ദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു.  ഇതിനെ തുടർന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ക്യാപ്റ്റൻ ശിഖർ ധവാൻ തീരുമാനിക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിം​ഗ് തെരഞ്ഞെടുത്തു. 6 വർഷം മുമ്പാണ് സഞ്ജുവിനെ ഇന്ത്യൻ ദേശീയ ടീമിൽ തെരഞ്ഞെടുത്തത്. ഐപിഎൽ മത്സങ്ങളിലെ മികവാണ് സഞ്ജുവിന് തുണയായിരുന്നത്. എന്നാൽ ട്വന്റി ട്വന്റി മത്സരങ്ങളിൽ ഇന്ത്യക്കായി സഞ്ജുവിന് മികവ് കാട്ടാനായിരുന്നില്ല. വിക്കറ്റ് കീപ്പർ ഇഷാൻ കിഷാന് പകരമായാണ് സഞ്ജു ടീമിലെത്തിയത്. ഇഷാൻ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ശ്രീലങ്കൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

ആദ്യ ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ 3 വിക്കറ്റിനുമാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം ഏകദിനത്തിൽ ഓൾറൗണ്ടർ ദീപക് ചഹറിന്റെയും ഭുവനേശ്വർ കുമാറിന്റെയും മികവിലാണ് ഇന്ത്യ ജയിച്ചത്. എട്ടാം വിക്കറ്റിൽ ഇരവുരം ചേർന്ന് നേടിയ 86 റൺസാണ് ഇന്ത്യക്ക് തുണയായത്

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More