പുറത്തിറങ്ങി പണിയെടുക്കുന്നതുകൊണ്ടാണല്ലോ ഇങ്ങനെ കേള്‍ക്കുന്നത്; ട്രോളുകള്‍ക്ക് ഷാഫി പറമ്പിലിന്‍റെ മറുപടി

തിരുവനന്തപുരം:  തനിക്കെതിരായി വരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ട്രോളുകളെ ആ സ്പിരിട്ടില്‍ മാത്രമേ എടുക്കുന്നുളളു. ഞങ്ങള്‍ നൂറ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നുവെന്ന് പറഞ്ഞിട്ട് 99.9 അല്ല 106 കിലോമീറ്ററേ ആയുളളു. വീട്ടില്‍ ഇരുന്നിട്ടല്ലലോ പുറത്തിറങ്ങി പണിയെടുക്കുന്നതുകൊണ്ടാണല്ലോ ഇങ്ങനെയെല്ലാം കേള്‍ക്കേണ്ടിവരുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരായി നൂറ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയുളള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം വലിയ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ  സഹപ്രവര്‍ത്തകരോട് തമാശ രൂപേണ പറഞ്ഞ ഡയലോഗുകള്‍ ഇടത് അനുകൂല പേജുകളില്‍ വന്‍ തോതില്‍ ട്രോള്‍ ചെയ്യപ്പെട്ടു.

അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്. അതിനിടെ പ്രവര്‍ത്തകന്‍ ലൈവ് പോവുകയാണെന്ന് ഷാഫിയോട് പറയുന്നതും വീഡിയോ ഡിലീറ്റ് ചെയ്യു എന്ന് അദ്ദേഹം തിരിച്ച് പറയുന്നതും വീഡിയോയില്‍ കാണാം.


Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More