പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രധാനപ്പെട്ട വ്യക്തികളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ലോക് സഭയിലും രാജ്യസഭയിലും സമ്മേളനം നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

സിപിഐ എം.പി ബിനോയ്‌ വിശ്വം രാജ്യസഭയിലും, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയിലുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ മോദി മന്ത്രിസഭയിലെ രണ്ട് മുതിർന്ന മന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജി ഉള്‍പ്പെടയുള്ളവരുടെ ഫോണുകൾ ചോർന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ചാണ് ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More