'ആരോഗ്യത്തിന് നല്ലത് സൈക്കിളിങ്ങ്'; പെട്രോള്‍ വിലയെ ട്രോളി സണ്ണി ലിയോണ്‍

രാജ്യത്തെ ഇന്ധനവിലയെ ട്രോളിയെ ബോളിവുഡ് നായിക സണ്ണി ലിയോണ്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രോള്‍ പങ്കുവെച്ചാണ് സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിങ്ങാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം സൈക്കിളിനോപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. എട്ടു ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് പെട്രോൾ വില കൂട്ടുന്നത്.അതേസമയം ഡീസൽ വിലയിൽ ഈ മാസം മൂന്ന് തവണ മാത്രമേ വർധനവ് ഉണ്ടായിട്ടുള്ളൂ. മൂന്ന് ദിവസംകൊണ്ട് 45 പൈസയാണ് ഡീസലിന് വ‍ർധിപ്പിച്ചത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയും കടന്ന് കുതിക്കുകയാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരമടക്കം കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 100 രൂപ കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102.54 രൂപയാണ് വില. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകള്‍  രാജ്യവ്യാപകമായി പ്രതിഷേധിച്ചു. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായാണ്  കർഷകര്‍  പ്രതിഷേധം നടത്തിയത്. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 12 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More