കേരളാ കോണ്‍ഗ്രസ് എം വിട്ട് പോയതാണ് യുഡിഎഫ് പുറത്താക്കിയതല്ല- വി. ഡി. സതീശന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി വിട്ടുപോയതാണ് തങ്ങള്‍ പുറത്താക്കിയതല്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.  സതീശന്‍. ജോസ് കെ. മാണിയുടെ പിതാവ് മാണി കെ. എം. മാണിയെ അപമാനിച്ചിട്ടും ആ പാര്‍ട്ടിയില്‍ തുടരണോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ. എം. മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുകയും സത്യവാങ്മൂലം നല്‍കുകയും ചെയ്ത സംഭവത്തിലാണ് വി. ഡി. സതീശന്റെ പ്രതികരണം.

പൊതുസ്വത്ത് നശിപ്പിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. പരസ്യമായി, ലോകത്തിലെ മുഴുവന്‍ മലയാളികളെയും സാക്ഷിയാക്കി നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് നമ്മള്‍ കണ്ടതാണ്. ഈ എംഎല്‍എമാര്‍ക്ക് എന്ത് പ്രിവിലേജാണ് ഉളളത്,  ഈ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ അനുവദിച്ചാല്‍ നാളെ ഒരു സിപിഎം എംഎല്‍എ അതല്ലെങ്കില്‍ ഒരു എല്‍ഡിഎഫ് എംഎല്‍എ ഞങ്ങളെ കുത്തിക്കൊന്നാലോ ? അപ്പോഴും നിയമസഭയുടെ പ്രിവിലേജ് കിട്ടുമോ എന്നും വി. ഡി. സതീശന്‍  ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് അതിന്റെ പേരില്‍ കേസെടുക്കാന്‍ പാടില്ല എന്നതാണ് പ്രിവിലേജ്, നിയമസഭയ്ക്കകത്തോ പാര്‍ലമെന്റിലോ ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തില്‍ പ്രിവിലേജ് ലഭിക്കുന്നത് എങ്ങനെയാണ് എന്നും സതീശന്‍ ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 10 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More