സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പീഡനം സഹിക്കാനാവാതെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കല്‍പ്പറ്റ: സഭയില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെയാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ നിന്ന് ഇറങ്ങണമെന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു നീതി പീഠം പറയുമെന്ന് കരുതുന്നില്ലെന്നും നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. 

വത്തിക്കാന്‍ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസിക്ക് വയനാട്ടിലെ കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കോണ്‍വെന്റില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വാക്കാലുളള പരാമര്‍ശം. 2019-ലാണ് സഭാവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ് സി സി സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനെതിരെ സിസ്റ്റര്‍ വത്തിക്കാനിലെ സഭാ കോടതിയില്‍ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ തളളിയ വത്തിക്കാന്‍ സഭാ കോടതി സിസ്റ്ററെ പുറത്താക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന്  ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More