സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഇളവുകൾ; 30 യൂണിറ്റുവരെ ഫ്രീ

കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 30 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് പുതിയ തീരുമാനം.

ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിഝി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി നൽകും.

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും. വൈദ്യുതി ചാർജ് മൂന്ന് പലിശ രഹിത തവണകളായി അടക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More