നിർഭയ കൂട്ടബലാത്സം​ഗ കേസ്: വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ

നിർഭയ കൂട്ടബലാത്സം​ഗ കേസിൽ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ.  അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക്  മുമ്പ് ആരെയെങ്കിലും കാണാൻ ആ​ഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആ​ഗ്ര​ഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആ​ഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആ​ഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതികളായ അക്ഷയ് ​ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിം​ഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 1 നാണ് നടപ്പാക്കുക. രാവിലെ 6   മണിക്കാണ് വധശിക്ഷ നടപ്പാക്കുക. വധശിക്ഷക്കായുള്ള മരണവാറണ്ട് ‍ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുറപ്പെടുവിച്ചത്. സെഷൻസ് ജഡ്ജ് സതീഷ് അറോറയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷക്ക് മുന്നോടിയായുള്ള നടപടി ക്രമങ്ങളുടെ ഭാ​ഗമായാണ് അന്ത്യാഭിലാഷം ആരാഞ്ഞ് ജയിൽ അധികൃതർ കത്ത് നൽകിയത്.  കത്തിനോട് പ്രതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

വധശിക്ഷക്കെതിരെ പ്രതി പവൻ ഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ​ഗുപ്തക്ക് പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാധ്യമ വാർത്തകൾ കോടതിയെ സ്വാധീനിച്ചേക്കാമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. പുന:പരിശോധനാ വേളയിൽ തള്ളിയ വസ്തുത വീണ്ടും എങ്ങിനെ പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ അറിയിച്ചു. പ്രായം സംബന്ധിച്ച വാദം നേരത്തെ തള്ളിയിരുന്നു. 2012 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അതേസമയം പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിരാജയ് സിം​ഗിനെതിരെ നടി കങ്കണാ റനൗട്ട് രം​ഗത്തുവന്നു. ഇന്ദിരാജയ് സിം​ഗിനെ ഒരു ദിവസം പ്രതികൾക്കൊപ്പം താമസിപ്പിക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടു.  പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണ അഭിഭാഷകക്കെതിരെ പ്രതികരിച്ചത്

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More