പ്ലസ്‌ വണ്‍ പരീക്ഷാ നടത്തിപ്പ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ട് സുപ്രീംകോടതി

ഡല്‍ഹി: സംസ്ഥാനത്തെ പ്ലസ്‌ വണ്‍ പരീക്ഷാ നടത്തിപ്പ് ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ട് സുപ്രീം കോടതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളോട് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പില്‍ ഏതെങ്കിലും തരത്തില്ലുള്ള വീഴ്ചകള്‍ ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം പ്ലസ്‌ ടു പരീക്ഷയുടെ ഫലം ജൂലൈ 31 നകം പ്രസിദ്ധീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം പ്ലസ്‌ വണ്‍  പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരീക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ ഹര്‍ജിയില്‍ കോടതി സ്വയം വിധി പ്രസ്തവിക്കുമെന്നു  സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിന്‍റെ  നിലപാട്  തേടിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More