ആലോപ്പതിക്കെതിരായ പരാമർശം: കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാംദേവ് സുപ്രീംകോടതിയിൽ

അലോപ്പതി ചികിത്സക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തനിക്കെതിരെ  റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബാ രാം​ദേവ് സുപ്രീം കോടതിയെ സമീപിച്ചു.  പട്‌ന, റായ്പൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുകൾ നൽകിയ പരാതിയിൽ തുടർ നടപടികൾ തടയണമെന്നും ഹർജയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.   

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 188  269  504 വകുപ്പുകൾ പ്രകാരമുള്ള  നിയമലംഘനം, പകർച്ചവ്യാധിപരത്തൽ, സമാധാനം ലംഘിക്കൽ എന്നീ കുറ്റങ്ങളാണ്  രാം​ദേവിനെതിരെ ചമുത്തിയിരിക്കുന്നത്. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അലോപ്പതി  മണ്ടൻ ശാസ്ത്രമാണെന്നും, കൊവിഡ് ചികിത്സക്കായി ഡ്ര​ഗ് കൺട്രോളർ ഓഫ് ഇന്ത്യ അം​ഗീരിച്ച റെംഡെസിവിർ, ഫാബിഫ്ലു  തുടങ്ങിയ മരുന്നുകൾ ഫലപ്രദമല്ലെന്നുമായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. രാംദേവിന്റെ പരാമർശത്തിനെതിരെ ഐഎഎ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. കൊവിഡ് ചികിത്സയ്ക്കായി  ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് രാം‌ദേവിനെതിരെ റായ്പൂരിലെ ഐ‌എം‌എ യൂണിറ്റ് നൽകിയ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 ന്  റായ്പൂർ പൊലീസ് രാദേവിനെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More