യോഗയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കേണ്ട - മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ ഒരു ആരോഗ്യ പരിപാലന രീതിയാണ്. അതിനെ മതത്തിന്റെ കള്ളിയിലൊതുക്കി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗാചരണവുമായി ബന്ധപ്പെട്ട വാര്‍ഷികസമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക യോഗ ആത്മീയമായ ഒന്നല്ല. അതിനെ മതവുമായോ ആത്മീയതയുമായോ ബന്ധപ്പെട്ടു കാണുന്ന രീതി മാറണം. അത് മതപരമോ ആത്മീയമോ അല്ല. അങ്ങനെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ യോഗാസനത്തിന്‍റെ സദ്‌ഫലം വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കാതെ വരുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രോഗങ്ങളെ പ്രതിരോധിക്കാനും സമൂഹത്തിലാകെ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും യോഗ സഹായിക്കും. ശരീരത്തിന്‍റേയും മനസ്സിന്‍റേയും സമതുലിതമായ അവസ്ഥ ഉറപ്പുവരുത്താന്‍ യോഗക്ക് സാധിക്കും. യോഗ എന്ന പദത്തിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് അതാണ്‌. ശരീരത്തിന്‍റെ ആരോഗ്യം മനസ്സുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. 

യോഗ എന്ന പദം അര്‍ഥമാക്കുന്നതുപോലെ ഒരു സമഗ്ര കാഴ്ചപ്പാട് ഉള്‍ചേര്‍ന്നതാണ് ഈ വ്യായാമമുറ. ശരീരത്തിന്‍റെ ഉര്‍ജ്ജ നില നിലനിര്‍ത്താനും സാമൂഹികാരോഗ്യം കൈവരിക്കാനും ഒരേസമയം യോഗകൊണ്ട് സാധിക്കും. ഇത് മുന്നില്‍ കണ്ടാണ്‌ ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ തന്നെ യോഗാ ദിനാചരണം നടത്തുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഴാമത് അന്താരാഷ്ട്ര യോഗാചരണ ദിനമാണ് സംസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More