ബാങ്ക് വായ്പക്ക് മൊറട്ടോറിയം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് ബാങ്ക് വായ്പ തിരിച്ചടവിന് പുതിയ മൊറട്ടോറിയം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി  സുപ്രീംകോടതി തള്ളി. പുതിയ വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയിൽ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനങ്ങളാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാറിന് ഉചിതമായ തീരുമാനം എടുക്കാമെന്നും  സുപ്രീം കോടതി പറഞ്ഞു.

മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്നും കോടതി ഉത്തരവുണ്ടായിരുന്നു. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ്  വ്യാപനം തടയുന്നതിനായി സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം റിസർവ് ബാങ്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപക ലോക്ക്ഡൗൺ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി വീട്, വാഹന, വിള വായ്പകൾ ഉൾപ്പെടെ എല്ലാ  ലോണുകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More