പണമിടപാട്: സുരേന്ദ്രന്‍റെ അപരന്‍ കെ സുന്ദരയുടെ മൊഴിയെടുത്തു

കാസര്‍ഗോഡ്‌: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി എന്ന വെളിപ്പെടുത്തലില്‍ കെ. സുന്ദരയെ പൊലീസ് ചോദ്യം ചെയ്തു. സുന്ദരയുടെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്താനുള്ള കാസര്‍ഗോഡ്‌ ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ നടപടി. ബദിയടുക്ക പൊലീസാണ് സുന്ദരയില്‍ നിന്ന് മൊഴിയെടുത്തത്. എസ് പി ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങിയ തനിക്ക്, അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം കെ. സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തനിക്ക് കെ. സുരേന്ദ്രന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും തന്നുവെന്നാണ് സുന്ദര വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് 171-E,171-B എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ജനവിധി തേടിയ കെ. സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ അപരനായി മത്സരിച്ച കെ. സുന്ദരക്ക് അന്ന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണയും മത്സരിക്കാന്‍ രംഗത്തുവന്ന തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് പണം നല്‍കി സ്വാധീനിക്കുകയാണുണ്ടായത് എന്നാണ് സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പ് സുന്ദരയെ  കാണാതായത് വലിയ വാര്‍ത്തയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ സുന്ദരയെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.

കൊടകര കുഴല്‍പ്പണക്കേസിലെ ധര്‍മ്മരാജനെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് നേരിട്ട് പരിചയമുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ ദീപ് അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. കെ. സുരേന്ദ്രന്‍റെ സെക്രട്ടറി ദീപ്, ഡ്രൈവര്‍ ലബീഷ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ധര്‍മ്മരാജനെ സുരേന്ദ്രന് അറിയാമെന്ന മൊഴികളാണ് ഇരുവരും അന്വേഷണസംഘത്തിന് നല്‍കിയത്. കൊടകര കുഴല്‍പ്പണക്കേസും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി. കെ. ജാനുവിന് 10 നല്‍കി എന്നാ ആരോപണവും നേരിടുന്നതിനിടയിലാണ് കെ. സുരേന്ദ്രനെതിരെ കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More