ഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടനയുടെ തകര്‍ച്ചയുടെ കാരണം മോദി സര്‍ക്കാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേക്ക് പോയ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും, മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തകര്‍ച്ചയും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിലില്ലായ്മ സൂചിപ്പിക്കുന്ന ഗ്രാഫ് ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ റിപ്പോര്‍ട്ടും ട്വിറ്ററില്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സും മോദിയെ വിമര്‍ശിച്ചിരുന്നു. കാര്യശേഷിയില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ആയതു കൊണ്ടാണ് ഇന്ത്യയുടെ സാമ്പത്തിക ശേഷി തകരാന്‍ കാരണം. ഇന്ത്യയുടെ സാമ്പത്തിക രംഗം കൊവിഡിന് മുന്‍പേ തന്നെ തകരാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ജിഡിപി കഴിഞ്ഞ 40 വര്ഷത്തിനേക്കാള് പിന്നിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.2019-20 വര്‍ഷത്തില്‍ 4 ശതമാനം വളര്‍ച്ചാ നിരക്ക് നേടിയിരുന്നു.2020-21സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായാണ് കൂപ്പുകുത്തിയത്.
1.27 ലക്ഷം ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 2,795 മരണവുമാണ്. മിഴ്നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.