വാക്സിന് രണ്ട് വില; യുക്തിയെന്ത്? കേന്ദ്രത്തോട് സുപ്രീം കോടതി

ഡല്‍ഹി: വാക്സിന് രണ്ട് വില ഈടാക്കുന്നതിന്‍റെ യുക്തി എന്താണെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. കേന്ദ്രത്തിനും, സംസ്ഥാനത്തിനും രണ്ട് വിലയീടാക്കുന്നത് ശരിയായ കാര്യമല്ല. അതിനാല്‍ പുതുക്കിയ വാക്സിന്‍ നയം വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂടുതല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി സര്‍ക്കാര്‍ സംസാരിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1.52 ലക്ഷമാണ്. 2.80 കോടി ജനങ്ങള്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3128 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 3,29,100 ആയി. തമിഴ്‌നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുളളത്.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 13 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More