ശശി തരൂരിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ബിജെപി എംപിയുടെ കത്ത്

ഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബെ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിട്ടുണ്ട്. ബി. 1. 617 നെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിച്ചുകൊണ്ടുളള ശശി തരൂരിന്റെ ട്വീറ്റിനെതിരെയാണ് നിഷികാന്ത് ദുബെ കത്തയച്ചിരിക്കുന്നത്.

ട്വീറ്റിനെ ഉത്തരവാദിത്വമില്ലായ്മയുടെ അങ്ങേയറ്റത്തിന്റെ പെരുമാറ്റം എന്നാണ് ദുബെ വിശേഷിപ്പിച്ചത്. ലോകാരോഗ്യസംഘടന പോലും കൊവിഡിന് ഇന്ത്യന്‍ വകഭേദമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നിട്ടും ശശി തരൂരിനെപ്പോലൊരാള്‍ അശാസ്ത്രീയമായ കാര്യങ്ങളാണ് പറയുന്നതെന്നും ദുബെ കത്തില്‍ ആരോപിച്ചു.

കൊവിഡിന് ഇന്ത്യന്‍ വകഭേദമില്ലെന്നും അത്തരം സമൂഹമാധ്യമങ്ങളില്‍ നിന്നും അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് അപ്പോഴാണ് ലോക്‌സഭാംഗമായ ശശി തരൂര്‍ രാജ്യത്തെയും ജനങ്ങളെയും ലജ്ജിപ്പിക്കാനായി ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നതെന്നും ദുബെ പറഞ്ഞു. പാര്‍ലമെന്റിന്റെയും ഇന്ത്യയുടെയും പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പരാമര്‍ശമെന്നും ദുബെ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 6 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 7 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More