മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യശാലകളുള്‍പ്പെടെയുള്ള കടകള്‍ അടച്ചിടാൻ നിലവിൽ നിർദേശം നൽകിയിട്ടില്ല. ബാക്കിയെല്ലാം സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമാ ശാലകളും മാളുകളും ജിമ്മുകളുംവരെ അടച്ചിടുമ്പോഴും മദ്യവില്‍പ്പന ശാലകള്‍ അടച്ചിടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടുതല്‍ ആളുകളെത്തുന്ന മദ്യശാലകള്‍ ഈ ഘട്ടത്തില്‍ അടച്ചിടണമെന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

'നിയമസഭാ സമ്മേളനം വരെ ഉപേക്ഷിച്ചു. എന്നിട്ടും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലെ അപകടം കാണാതെ പോകരുതെനായിരുന്നു' വിഎം സുധീരന്‍ ആരോഗ്യമന്ത്രി, റവന്യൂമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല എന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More