കൊല്‍ക്കത്തയില്‍ മമതാ ബനാര്‍ജി ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല-ഡെറിക് ഒബ്രിയന്‍

കൊല്‍ക്കത്ത: മമതാ ബനാര്‍ജി കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്  ഇറങ്ങില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും, രാജ്യസഭാംഗവുമായ ഡെറിക് ഒബ്രിയന്‍. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റാലികള്‍ മമതാ ബാനര്‍ജി ഒഴിവാക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന റാലികളുടെ സമയം നിജപ്പെടുത്തിയെന്നും ഡെറിക് ഒബ്രിയന്‍ ട്വിറ്ററിലൂടെ അറിയിച്ചു. എട്ട്  ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാത്രമേ മമതാ ബാനര്‍ജി ഇനി പങ്കെടുക്കയുള്ളൂ. ഏപ്രില്‍ 29 നാണ് സംസ്ഥാനത്ത് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 

'മമതാ ബാനര്‍ജി ഇനി കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുകയില്ല. ഏപ്രില്‍ 26 നടക്കുന്ന അവസാന പ്രചാരണ യോഗത്തില്‍ പ്രതീകാത്മക പ്രചരണം നടത്തും.  എല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ സമയം 30 മിനിറ്റ് ആയി ചുരുക്കി' ഡെറിക് ഒബ്രിയന്‍ ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തന്റെ എല്ലാ പൊതുപരിപാടികളും റാലികളും മാറ്റിവയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 15 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 16 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More