സ്കൂളുകളിലെ ബാല സൗഹൃദ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്കൂളുകളിലെ ബാല സൗഹൃദ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തെരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തുന്നതിനായി ചുമരുകളില്‍ പതിപ്പിച്ച പോസ്ററുകള്‍ നീക്കം ചെയ്തപ്പോഴാണ്, ചുമരില്‍ പതിപ്പിച്ചിരുന്ന ബാല സൌഹൃദ പോസ്ററുകള്‍ നശിപ്പിച്ചത്. 

കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി പല നിറത്തിലും വലുപ്പത്തിലും ചിത്രങ്ങളും, വാക്കുകളും ചുമരില്‍ പതിപ്പിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാണാതായത്. കേടുപാടുകള്‍ സംഭവിച്ച ചിത്രങ്ങള്‍  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മീഷന്‍ കേസ് എടുത്തത്. സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ, ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷൻ എന്നിവരിൽ നിന്ന് കമ്മീഷൻ ചെയര്‍മാന്‍ കെ.വി മനോജ്‌ കുമാര്‍ റിപ്പോർട്ട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏപ്രില്‍ 6 നാണ് തെരഞ്ഞെടുപ്പ് നടന്നത്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ബാല സൗഹൃദ പോസ്ററുകള്‍ നശിപ്പികാതെ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പോസ്ററുകള്‍ പതിപ്പിക്കാന്‍ ചില അധികൃതര്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 22 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More