രാജ്യത്ത് രണ്ടു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

ഡല്‍ഹി: ഇന്ത്യയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ആദ്യമായിട്ടാണ് രാജ്യത്ത് ഒരു ദിവസം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്നലെ മാത്രം 200739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം നിലവില്‍ 1,40,74,564 പേര്‍ ചികിത്സയിലുണ്ട്. 

തുടര്‍ച്ചയായി 9-ാം ദിവസമാണ് ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ  മാത്രം മഹാരാഷ്ട്രയില്‍ 60,212 കേസുകളും 281 മരണവുമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

കേരളത്തില്‍ ഇന്നലെ മാത്രം 8778 കൊവിഡ്‌ കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട്‌ 461, കൊല്ലം 440, കാസര്‍ഗോഡ്‌ 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


Contact the author

Web Desk

Recent Posts

National Desk 11 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 12 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More