തൃശൂര്‍ പൂരം: ഇരുപതിനായിരത്തിലധികം രോഗികളുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്ത്. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇരുപതിനായിരം പേരേങ്കിലും രോഗബാധിതരാവുകയും രണ്ടായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുമെന്നും തൃശുര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന പറഞ്ഞു.

പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിക്കണമെന്നും പൂരം സ്ഥിരം നടത്തുന്നതുപോലെ നടത്താനുളള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൂരം നടത്തുന്നതില്‍ നിന്ന് മുന്നോട്ട് പോവില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പൂരം നടത്താതിരിക്കാനായി ആരോഗ്യവകുപ്പ് ഊതിപ്പെരുപ്പിച്ച കണക്കാണ് നല്‍കുന്നതെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് പൂരം നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത്  ഇരുപത്തിനാല് മണിക്കൂറിനിടെ 6986 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More