ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്ലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും

ഡല്‍ഹി: ഏപ്രില്‍ ഒന്നു  മുതല്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാകും. കൊവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കര്‍ പ്രഖ്യാപിച്ചു. നാല്‍പ്പത്തിയഞ്ച് വയസ് തികഞ്ഞവര്‍ക്കും അതിന് മുകളില്‍ പ്രയമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

ഇന്ത്യയില്‍ പല സംസ്ഥനങ്ങളിലും കൊവിഡ് കേസുകളും, മരണ നിരക്കും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്. 

ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 60 വയസിനു മുകളില്‍  പ്രായമുള്ളവര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി വാക്സിന്‍ വിതരണം ചെയ്തിരുന്നത്. കൊവിഡ് ടാസ്ക് ഫോഴ്സിന്‍റെയും, വിദഗ്ദ്രുടെയും നിര്‍ദേശമനുസരിച്ചാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ജവദേക്കര്‍ കൂട്ടിചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 16 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More