കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചതിന് എതിരെ പി ജെ ജോസഫ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ജോസഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിട്ടിരുന്നു.
ഇതു ചോദ്യം ചെയ്താണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നു. ഡിവിഷന് ബെഞ്ചും വിധി ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി മാണി വിഭാഗത്തിന് ഏറെ ആശ്വാസമാകും.