രമ ഇല്ല; വടകരയിൽ കോൺ​ഗ്രസ് മത്സരിക്കും

വടകര സീറ്റിൽ കോൺ​ഗ്രസ് മത്സരിക്കും. ആർ എം പി സ്ഥാനാർത്ഥിയായി കെകെ രമ മത്സരിക്കില്ലെന്ന് ഉറപ്പായതോടെയാണ് വടകരയിൽ മത്സരിക്കാൻ  കോൺ​ഗ്രസ് തീരുമാനിച്ചതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. രമ മത്സരിക്കുമെന്ന് ഉറപ്പിലാണ് വടകര സീറ്റ് ആർഎംപിക്ക് വിട്ട് നൽകിയത്. രമ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എൻ വേണുവിനെ മത്സരിപ്പിക്കാനാണ് ആർഎംപി തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലടക്കമുള്ള സഹകരണം മുൻനിർത്തിയാണ് ആർഎംപി പിന്തുണക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നതെന്ന് ഹസൻ തിരുവനന്തപുരത്ത് പറ‍ഞ്ഞു. 

എൽഡിഎഫിനായി എൽജെഡി സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനാണ് മത്സരിക്കുന്നത്. ജെഡിഎസിന്റെ സിറ്റിം​ഗ് സീറ്റായിരുന്നു വടകര. രമ എത്തിയാൽ കനത്ത മത്സരം ഇവിടെ പ്രവചിക്കപ്പെട്ടിരുന്നു. രമ സ്ഥാനാർത്ഥിയാകാത്തതിന് ആർ എം പി കാരണമൊന്നും വ്യക്തമാക്കിയിരുന്നില്ല. 

പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക്  ദേശിയ സെക്രട്ടറി ജി ദേവരാജൻ വ്യക്തമാക്കി. മത്സരം ദേശീയ തലത്തിലെ ഇടതുപക്ഷ കൂട്ടായ്മയെ ദുർബലമാക്കുമെന്ന് ദേവരാജൻ അഭിപ്രായപ്പെട്ടു. ഈ സീറ്റിലെ സ്ഥാനാർത്ഥിയെ കോൺ​ഗ്രസ് പിന്നീട് പ്രഖ്യാപിക്കും. 

ഭാരതീയ നാഷ്ണൽ ജനതാ​ദൾ പിന്മാറിയതിനെ തുടർന്ന് മലമ്പുഴ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെയുള്ള 140 മണ്ഡലങ്ങളി‍ൽ 94 ഇടത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More