കൊറോണ രോഗവിവരം മറച്ചുവെച്ചാല്‍ നടപടി

തിരുവനന്തപുരം: വിദേശത്തു നിന്ന് മടങ്ങി വരുന്നവര്‍ ഉടന്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ചവരുത്തുന്നത് സംസ്ഥാനത്ത് രോഗം പടര്‍ന്നുപിടിക്കുന്നതിനും സകല നിയന്ത്രണങ്ങളും വിട്ടുപോകുന്നതിനും ഇടയാക്കും. കേരളത്തിലെ ഏത് വിമാനത്താവളത്തിലാണോ വന്നിറങ്ങുന്നത് അവിടെ പരിശോധനക്ക് വിധേയമാകാന്‍ തയാറാവണം.

പരിശോധകളോടും, നിരീക്ഷണ സംവിധാനങ്ങളോടും സഹകരിക്കാതിരിക്കുന്നത് കുറ്റമായി കണക്കാക്കും. കോവിഡ്- 19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ഇത്തരക്കാരെ പ്രോസിക്യുഷന്‍ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 19 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More