ഇനി റേഷന്‍ കാര്‍ഡിനായി കാത്തിരിക്കേണ്ട; ആവശ്യക്കാര്‍ക്ക് സ്വയം പ്രിന്റെടുക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. റേഷന്‍ കാര്‍ഡ് ലഭിക്കാനും അത് പുതുക്കാനും പെരുമാറ്റാനും ഇനിമുതല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. ഇനി വരുന്നത്  അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡു (ഇ -റേഷൻ കാർഡ്) കളാണ്.

ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പി.ഡി.എഫ്  രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷൻകാർഡ് ഇ-ആധാർ മാതൃകയിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്  (എൻ.ഐ.സി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്. ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.

അടിസ്ഥാന തിരിച്ചറിയല്‍ രേഖ, വരുമാന സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിക്കേണ്ട രേഖ തുടങ്ങിയ നിലകളില്‍ റേഷന്‍ കാര്‍ഡിന് വലിയ പ്രധാന്യമാണുള്ളത്. അത് ലഭിക്കാന്‍ വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ ലളിതമാകുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു  

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More