സ്റ്റാന്‍അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ഇടക്കാല ജാമ്യം

ഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മുനവറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. പുതുവത്സരാഘോഷങ്ങള്‍ക്കിടെ നടന്ന പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ചാണ് മുനവര്‍ ഫാറുഖിയെ ജയിലിലടച്ചത്.

ജനുവരി 28 മധ്യപ്രദേശ് കോടതി ജാമ്യം നിഷേധിച്ചതുള്‍പ്പെടെ മൂന്ന് തവണയാണ് കോടതി മുനവറിന് ജാമ്യം നിഷേധിച്ചത്. ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയിലായിരുന്നു മുനവറിനെതിരായ നടപടി. പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചതിനാലാണ് അവിടേക്ക് പോയതെന്നും അന്ന് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവനകളൊന്നും അദ്ദേഹം നടത്തിയിരുന്നില്ലെന്നുമാണ് ഫാറുഖിയുടെ അഭിഭാഷകന്റെ വാദം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുനവറിനെക്കൂടാതെ നലിന്‍ യാദവ്, എഡ്വിന്‍ ആന്റണി, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡിലെ 295എ, 269, 118 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More