ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കെസി വേണു​ഗോപാലിനെ ഒഴിവാക്കിയതിൽ ​കോൺ​ഗ്രസ് പ്രതിഷേധം

കെസി വേണു​ഗോപാലിനെ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ  കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിൽ ബൈപ്പാസ് ഉദ്ഘാടനം നടക്കന്നിടത്തേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഉദ്ഘാടന വേദിക്ക് സമീപം പൊലീസ് മാർച്ച് തടഞ്ഞു.  തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. വേണു​ഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ ഇന്ന് ഒഴിവാക്കിയതിന് പിന്നിൽ സിപിഎം ബിജെപി ​ഗൂഡാലോചനയാണെന്ന് ലിജു ആരോപിച്ചു. 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ബൈപ്പാസിൻ്റെ ഉദ്ഘാടനം നി‍ർവഹിച്ചു. ഉ​​ദ്ഘാടന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടമുറിച്ച് ബൈപ്പാസിലൂടെയുള്ള ആദ്യയാത്ര നടത്തി.  നാനൂറ് കോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ബൈപ്പാസ് കേരളത്തിലെ ഏറ്റവും നീളംകൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണ്. 

ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം  റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമാണം വൈകി.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 22 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More