തിരുവനന്തപുരം: സംസ്ഥാനത്ത് യുഡി ഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയാരഘവന്‍. മതമൌലിക വാദികളുടെ ഏകോപനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ട് പോയത് ഇതിന്റെ ഭാഗമായാണെന്നും എ വിജയാരഘവന്‍ ആരോപിച്ചു. സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ ബിജെപിയുമായും അപകടകരമായ കൂട്ടുകെട്ടിലേക്ക് പോകുകാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയാരഘവന്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തിന് എല്‍ഡിഎഫ് ഭരണം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയായിരിക്കും. നവോഥാന മൂല്യങ്ങളും വികസനത്തോടുള്ള കാഴ്ച്ചപ്പാടുമായിരിക്കും എല്‍ഡിഎഫ് മുന്നോട്ട് വെയ്ക്കുക. ഇടതുപക്ഷ മുന്നണി നടത്താന്‍ പോകുന്ന പ്രചാരണ ജാഥകളെക്കുറിച്ചും കണ്‍വീനര്‍ വിശദീകരിച്ചു. രണ്ട് പ്രചാരണ ജാഥകളില്‍ ഒന്ന് കാസര്‍ഗോഡുനിന്ന് ഫെബ്രുവരി 13 നും രണ്ടാമത്തേത് തൃശ്ശൂരില്‍ നിന്ന് ഫെബ്രുവരി 14 നും പ്രയാണം ആരംഭിക്കും. ഇരു ജാഥകളും ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് സമാപിക്കും.
വിലവര്‍ധന ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഉടന്‍ പെട്രോള്‍ വില 100 രൂപയിലെത്തും. ജനങ്ങളെ കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊന്നും കാണാതെ എല്‍ഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന ഒറ്റ അജണ്ടയിലാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയാരഘവന്‍ ആരോപിച്ചു