നിര്‍ഭയ: കുറ്റവാളികളെ മാര്‍ച്ച് 20-ന് തൂക്കിലേറ്റും

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ 4 കുറ്റവാളികളെ മാര്‍ച്ച് 20-ന് തൂക്കിലേറ്റും. രാവിലെ 5.30- നാണ് വധശിക്ഷ നടപ്പാക്കുക . പട്യാല ഹൌസ് കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാരുമാണ് കോടതിയെ സമീപിച്ചത്.

കേസിലെ 4 കുറ്റവാളികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. കേസിലെ പ്രതികളായ വിനയ് ശർമ, അക്ഷയ് ഠാക്കൂർ, പവൻ ​ഗുപ്ത, മുകേഷ് സിം​ഗ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുക. പ്രതികളുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണ കോടതി മരണവാറണ്ട് സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ നിയമവഴികള്‍ പൂര്‍ണമായും അവസാനിച്ചതിനാല്‍ മാർച്ച് 20-ലെ മരണവാറണ്ട് അന്തിമമായേക്കും.

Contact the author

web desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More