പിജെ ജോസഫിന്റെ മകനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ശ്രമം

കേരളാ കോൺ​ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ശ്രമം. യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തിരുവമ്പാടി. വർഷങ്ങളായി മുസ്ലീ ലീ​ഗാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എൽഡിഎഫ് അട്ടിമറിച്ചിരുന്നു. മണ്ഡലത്തിലെ കൃസ്ത്യൻ വോട്ട് ബാങ്കിനെ മുന്നിൽ കണ്ടാണ് അപു ജോസഫിനെ മത്സരിപ്പിക്കാൻ കേരളാ കോൺ​ഗ്രസ് ശ്രമിക്കുന്നത്. മണ്ഡലത്തിലെ സഭകളുമായി അപുവിനെ നല്ല ബന്ധമാണുള്ളത്. യുവ സ്ഥാനാർത്ഥി എന്ന നിലയിൽ അപുവിന് തിരുവമ്പാടിയിൽ മികച്ച സ്വീകര്യത ലഭിക്കുമെന്ന് കേരളാ കോൺ​ഗ്രസിന് പ്രതീക്ഷയുണ്ട്. മണ്ഡലം വെച്ചുമാറാൻ ലീ​ഗ് തയ്യാറാണെന്നാണ് സൂചന  കൃസ്ത്യൻ സമൂഹത്തിന് ലീ​ഗിനോടുള്ള വിമുഖത കൂടി യുഡിഎഫ് കണക്കിലെടുത്തിട്ടുണ്ട്. 

കേരളാ കോൺ​ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലമാണ് ലീ​ഗ് പകരം ചോദിക്കുക. മലബാറിൽ കേരളാ കോൺ​ഗ്രസ് മത്സരിക്കുന്ന 3 സീറ്റുകളിൽ ഒന്നാണ് പേരാമ്പ്ര. എന്നാൽ ഇടത് ശക്തി കേന്ദ്രമായ പേരാമ്പ്രയിൽ   കേരള കോൺ​ഗ്രസിന് വലിയ വേരോട്ടമില്ല. കഴിഞ്ഞ തവണ കേരളാ കോൺ​ഗ്രസ് എമ്മാണ് മത്സരിച്ചത്. മാണി വിഭാ​ഗം മുന്നണി വിട്ട സാഹചര്യത്തിൽ സീറ്റ് ലഭിക്കുമെന്നാണ് ജോസഫ് ​ഗ്രൂപ്പിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ തിരുവമ്പാടി സീറ്റ് വെച്ചുമാറും. 

സീറ്റ് മാറ്റം സംബന്ധിച്ച് യുഡിഎഫിലെ ഘടകക്ഷികൾ തമ്മിൽ അനൗപചാരിക ചർച്ച ആരംഭിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് അപു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. യുവജനങ്ങൾ കൂടുതലായി മത്സര രംഗത്തേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് അപു വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇടതു മുന്നണിയിൽ പേരാമ്പ്ര മണ്ഡലം ജോസ് കെ മാണി വിഭാ​ഗത്തിന് നൽകുമോ എന്ന് തീരുമാനം ആയിട്ടില്ല.  ജയ സാധ്യതയുള്ള മണ്ഡലമായതിനാൽ ജോസ് കെ മാണി സീറ്റ് ചോദിക്കാൻ സാധ്യതയുണ്ട്. നിലവിൽ ടിപി രാമകൃഷ്ണനാണ് ഇവിടെ നിന്നുള്ള എംഎൽഎ. മലബാറിൽ കേരളാ കോൺ​ഗ്രസ് മത്സരിക്കുന്ന ആലത്തൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങൾക്ക് പകരം ജയസാധ്യതയുള്ള മറ്റ് സീറ്റുകൾ ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 20 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More