കമലഹാസന്റെ 'വീട്ടമ്മമാർക്ക് വേതനം' വാ​ഗ്​ദാനത്തെ പിന്തുണച്ച് ശശി തരൂർ

കമലഹാസന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായ വീട്ടമ്മമാർക്ക് വേതനം എന്ന ആശയത്തെ പിന്തുണച്ച് ശശി തരൂർ. വീട്ടുജോലിക്കാർക്ക് പ്രതിമാസ വേതനം നൽകിക്കൊണ്ട് വീട്ടുജോലിയെ ശമ്പളമുള്ള തൊഴിലായി അംഗീകരിക്കണമെന്ന കമൽ ഹാസന്റെ ആശയത്തെ  സ്വാഗതം ചെയ്യുന്നു. ഇത് സമൂഹത്തിൽ വനിതകളുടെ  സേവനങ്ങൾക്കളള അം​ഗീകാരമാണ്. നടപടി സ്ത്രീകളുടെ കരുത്തും സ്വാശ്രയത്വവും  വർദ്ധിപ്പിക്കും -തരൂർ ട്വീറ്റ് ചെയ്തു.

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വീട്ടമ്മമാർക്ക് വേതനം എന്ന വാ​ഗ്ദാനം കമലഹാസൻ മുന്നോട്ട് വെച്ചത്. മക്കൾ നീതി മയ്യത്തിന്റെ ഏഴ് ഇന വാ​​ഗ്ദാനത്തിലാണ് ഇത് ഉൾപ്പെടുന്നത്. എന്നാൽ പണം സർക്കാരാണോ, പങ്കാളിയാണോ നൽകേണ്ടത് എന്നത് സംബന്ധിച്ച് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടില്ല. 

സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും 100 എം‌പി‌ബി സ്പീഡ്  ഇൻറർ‌നെറ്റ് കണക്ഷൻ, ഇന്റർനെറ്റ് അടിസ്ഥാന ആവശ്യമാക്കും തുടങ്ങിയവയും കമൽഹാസൻ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. . ദ്രാവിഡ കഴകം പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഖ്യവും ഉണ്ടാക്കില്ലെന്ന് കമലഹാസൻ വ്യക്തമാക്കി. 


Contact the author

Web Desk

Recent Posts

National Desk 16 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 17 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More