294 ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ കലാലയങ്ങളിലേക്ക്

സംസ്ഥാനത്തെ  കോളേജുകളിലും യൂണിവേഴ്സിറ്റി ക്യമ്പസകളിലും അധ്യയനം ഇന്ന് പുരനരാംഭിക്കും. കൊവിഡിനെതുടർന്ന് അടച്ച കലാലയങ്ങൾ 294 ദിവസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകളും, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളുമാണ് തുടക്കത്തിൽ ഉണ്ടാവുക. കോളേജുകളിൽ നിയന്ത്രണങ്ങളോടെയാണ് ക്ലാസുകൾ നടത്തുക.  രാവിലെ 8 മുതൽ വൈകീട്ട് 5 മണിവരെയാക്കി പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. പകുതി വിദ്യാർത്ഥികളെ മാത്രമെ ക്ലാസുകളിൽ അനുവദിക്കൂ.  കോളേജുകളിലെ ക്ലാസുകൾ രണ്ട് ബാച്ചാക്കി മാറ്റും. 

ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാ​ഗമായി മന്ത്രി കെ ടി ജലീൽ കോളേജ് പ്രിൻസിപ്പൽമാരുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഓൺലൈനായാണ് യോ​ഗം ചേരുക. കൊവിഡ് നിയന്ത്രണങ്ങളോടെ കൂടുതൽ ക്ലാസുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്ന് അഭിപ്രായം ആരായാനാണ് യോ​ഗം ചേരുന്നത്. കോളേജുകളിൽ പ്രവൃത്തി സമയം കൂട്ടിയതിനെതിരെ ഒരു വിഭാ​ഗം അധ്യാപകർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച കൂടി പ്രവർത്തി ദിവസമാക്കിയതിലും പ്രതിഷേധമുണ്ട്. കോളേജുകളിലെ കോൺ​ഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് സർക്കാർ തീരുമാനത്തിൽ വിയോജിപ്പ് പ്രകടപ്പിച്ചിട്ടുള്ളത്. 

ഈ മാസം 1 ന് സംസ്ഥാനത്തെ സ്‌കൂളുകള്‍  ഭാഗികമായി തുറന്നിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് തുടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനായിരുന്നു  നിര്‍ദ്ദേശം.കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More