ഒ രാജ​ഗോപാലിനെ ബിജെപി നേതൃത്വം അതൃപ്തി അറിയിച്ചു

കാർഷിക നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയത്തെ അനുകൂലിച്ച നടപടിയില്‍ ഒ രാജ​ഗോപാൽ എംഎൽഎയെ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. രാജ​ഗോപാലിന്റെ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. സമൂഹ മാധ്യമങ്ങിലെ സംഘപരിവാർ ​ഗ്രൂപ്പുകൾ കടുത്ത വിമർശനമാണ് രാജ​ഗോപാലിനെതിരെ ഉയര്‍ത്തിയത്. പാർട്ടി നിലപാട് ധിക്കരിച്ചതിലുള്ള അതൃപ്തി രാജ​ഗോപാലിനെ നേരിട്ട് അറിയിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. രാജ​ഗോപാലിന്റെ നിലപാട് സംബന്ധിച്ച് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിവാദം കൂടുതൽ കത്തിപ്പടരാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കും. മുതിർന്ന നേതാവായ രാജ​ഗോപിനെതിരനെ നടപടി എടുക്കുന്നത് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.  സംഘപരിവാർ സംഘടനയായ കിസാൻ സംഘ് രാജ​ഗോപാലിനെ ന്യായീകരിച്ചതും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. ചാനൽ ചർച്ചയിലാണ് കിസാൻ സംഘ് പ്രതിനിധി കാർഷിക ബില്ലിനെ പരോക്ഷമായി എതിർത്തും രാജ​ഗോപാലിനെ അനുകൂലിച്ചു രം​ഗത്തെത്തിയത്. സംഘടനയുടെ നിലപാടാണ് രാജ​ഗോപാൽ ഉയർത്തിക്കാട്ടിയതെന്നാണ് കിസാൻ സംഘ് നേതാവ് അഭിപ്രായപ്പെട്ടത്. 

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് രാജ​ഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജ​ഗോപാൽ അഭിപ്രായപ്പെട്ടു.  അത് താൻ സ്വീകരിക്കുകയാണ്.  അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേ​​ദ​ഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജ​ഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്തത്. നിയയമ പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ  പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജ​ഗോപാൽ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More