പാർട്ടിക്കെതിരെ പ്രകടനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി റദ്ദാക്കി

ആലപ്പുഴ: ​സിപിഎമ്മിനെതിരെ പരസ്യ പ്രതിഷേധ പ്രകടനം സംഘടപ്പിച്ച 3 ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി താൽക്കാലികമായി മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി പിൻവലിച്ചത്. പ്രതിഷേധം സംഘടിപ്പിച്ചവരോട് വിശദീകരണം തേടിയ ശേഷം തീരുമാനം എടുത്താൽ മതിയെന്നാണ് നിർദ്ദേശം. ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ചു കൊണ്ട് മാത്രമെ നടപടി എടുക്കാവൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിശദീകണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ  പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

പ്രകടനത്തിൽ 11 പാർട്ടി അം​ഗങ്ങൾ പങ്കെടുത്തതായും സിപിഎം കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെയായിരുന്നു പ്രകടനമെന്ന് നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോ​ഗിക്കാനുള്ള തീരുമാനത്തിൽ നിന്നും ജില്ലാ നേതൃത്വം തൽക്കാലം പിൻമാറി.

ആലപ്പുഴ ന​ഗരസഭാ ആധ്യക്ഷയായി സൗമ്യരാജിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം പ്രവർത്തകർ ന​ഗരത്തിൽ പ്രകടനം നടത്തിയത്. ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.  നിരവധി സ്ത്രീകളും പ്രകടനത്തിലുണ്ടായിരുന്നു. കെ കെ ജയമ്മയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സ്വകാര്യ സ്കൂൾ മാനേജർക്കുവേണ്ടി പാർട്ടിയെ ചിലർ വിറ്റെന്ന് പ്രതിഷേധക്കാർ മു​​ദ്രാവാക്യം മുഴക്കി. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം പിപി ചിത്തരഞ്ജനെതിരയാണ് പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More