ഡല്‍ഹി കലാപം: പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ഡൽഹി കലാപത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. തുടർച്ചായ രണ്ടാം ദിവസവും ലോക്സഭയും രാജ്യസഭയും താൽക്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തര വേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അതനുവദിച്ചില്ല. തുടര്‍ന്ന് പ്ലക്കാര്‍ഡും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലെത്തി. ഇതോടെ ഇരുസഭകളും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. രാജ്യസഭ ഉച്ചയ്ക്ക് രണ്ടു മണി വരെയും ലോക്‌സഭ 12 മണി വരെയുമാണ് നിര്‍ത്തിവച്ചത്.

ഡല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസിന് വേണ്ടി അധിര്‍ രജ്ഞന്‍ ചൗധരി, ഗൗരവ് ഗൊഗൊയ്, മണിക്ക ടാഗോര്‍ എന്നിവരാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. ശിവസേനയും നോട്ടീസ് നല്‍കി. പ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ബഹളം വച്ച പ്രതിപക്ഷ അംഗങ്ങളോട്, ഇതു തുടര്‍ന്നാല്‍ സഭ തീരും വരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള ഭീഷണിപ്പെടുത്തി. സഭയ്ക്കുള്ളില്‍ പ്ലക്കാര്‍ഡുകള്‍ അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ദ ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ബില്‍, ഡയറക്ട് ടാക്‌സ് വിവാദ് കെ വിശ്വാസ് ബില്‍, ദ ഐയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍ എന്നിവയാണ് ഇന്ന് ലോക്‌സഭയില്‍ വരേണ്ടിയിരുന്നത്. ദ സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റീസ് ബില്‍, ദ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ബില്‍, ദ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഹോമിയോപ്പതി ബില്‍ എന്നിവയാണ് രാജ്യസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.

Contact the author

web desk

Recent Posts

National Desk 14 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 15 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More