കാരാട്ട് ഫൈസൽ കൊടുവള്ളിയിൽ ജയിച്ചു

കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ ജയിച്ചു. കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ദേയമായിരുന്നു ഇവിടുത്തെ പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തള്ളിയാണ് ഫൈസൽ വിജയം കരസ്ഥാമാക്കിയത്. അതേസമയം എൽഡിഎഫി‍ന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥിക്ക് ഒരൊറ്റ വോട്ടുപോലും നേടാനായില്ല. ഐഎൻഎൽ സ്ഥാനാർത്ഥിയാണ് ഇവിടെ മത്സരിച്ചിരുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാരാട്ട് ഫൈസലിന്റെ വിജയത്തിനു പിന്നില്‍ സിപിഎമ്മിന്റെ തന്ത്രമാണ് ഫലം കണ്ടത്. ആദ്യഘട്ടത്തില്‍ കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിപിഎമ്മും എല്‍ഡിഎഫും സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തതിന്റെ പേരില്‍ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രത്യക്ഷത്തില്‍ പിന്‍വലിക്കുകയായിരുന്നു. പകരം ഐഎന്‍എല്ലില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്തുകയും എല്‍ ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതുവഴി സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണവിധേയനായ ഒരാളെ പിന്തുണയ്ക്കുന്നു എന്ന സംസ്ഥാന തല പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇടതുമുന്നണി പക്ഷെ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് കാരാട്ട് ഫൈസലിനെ വിജയിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More