കൊവിഡ്: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനാല്‍ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും സെഷൻ റദ്ദാക്കുന്നതിനെ അനുകൂലിച്ചുവെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രൽ‌ഹാദ് ജോഷി പറഞ്ഞു. ജനുവരിയിലാണ് അടുത്ത സമ്മേളനം നക്കുക. 

എന്നാല്‍, വിവാദമായ പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉടന്‍  പാർലമെന്റ് വിളിച്ചു ചേര്‍ക്കണമെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയടക്കം ആവശ്യപ്പെട്ടിരുന്നു. പക്ഷെ, എല്ലാ പാർട്ടികളുടെയും നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സമ്മേളനം ഒഴിവാക്കുന്ന കാര്യത്തില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും പ്രൽ‌ഹാദ് ജോഷി വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പാർലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താൻ സർക്കാർ തയ്യാറാണ് എന്നും ജോഷി പറഞ്ഞു. ആറുമാസത്തിനുള്ളിൽ പാർലമെന്റ് യോഗം ചേരണമെന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. പറയുന്നു. ഫെബ്രുവരി ഒന്നിന് നടക്കേണ്ട ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ഇനി ബജറ്റ് സെഷൻ ആരംഭിക്കുക.

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More