സൗജന്യ ക്രിസ്തുമസ് കിറ്റുകളുടെ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സൗജന്യ ക്രിസ്തുമസ് കിറ്റുകളുടെ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. എഎവൈ വിഭാ​ഗക്കരായ മഞ്ഞ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ കിറ്റ് വിതരണം ചെയ്യുക. തുടർന്നുള്ള ദിവസങ്ങളിൽ നീല, വെള്ള കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും. 90 ലക്ഷത്തോളം കാർഡ് ഉടമകൾക്കാണ് സൗജന്യമായി പലവ്യ‍ഞ്ജനങ്ങൾ അടങ്ങിയ കിറ്റ് ലഭിക്കുക.

ഒക്ടോബർ മാസത്തിലെ സൌജന്യ കിറ്റ് ഈ മാസം 5 വരെ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. നവംബറിലെ കിറ്റും ഇതോടൊപ്പം വിതരണം ചെയ്യും. 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. ഉഴുന്ന് പരിപ്പ്, തേയില, തുവരപ്പരിപ്പ്, ചെറുപയർ, മുളകുപൊടി, ​​ഗോതമ്പ്, വെളിച്ചെണ്ണ, പഞ്ചസാര, കടല എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. ഖാദി മാസ്കും കിറ്റിൽ ഉണ്ടാവുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഖാദി മാസ്ക് ലഭ്യമല്ലാത്തതിനാൽ പിന്നീട് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പലവ്യ‍ഞ്ജനങ്ങൾ അടങ്ങിയ കിറ്റ് തുണി സഞ്ചിയിലാണ് നല്‍കുക. മുമ്പ് നൽകിയ സഞ്ചിക്ക് ​ഗുണനിലവാരമില്ലെന്ന് പരാതിയുണ്ടായിരുന്നു. ഈ തവണ നിലവാരമുള്ള തുണിസഞ്ചിയിലാണ് പലവ്യ‍‍ഞ്ജനങ്ങൾ വിതരണം ചെയ്യുക. ക്രിസ്തുമസ് കിറ്റ് വിതരണത്തിനായി 482 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. കൊവിഡ് ദുരിതാശ്വാസ കിറ്റിനായി സെപ്തംബർ, ഒക്ടോബർ നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക നൽകിയത്. കിറ്റ് നൽകാനായി ബജറ്റ് വിഹിതവും ഇത്തവണ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More