കര്‍ഷക സമരത്തിന് പിന്തുണയുമായി നേതാക്കള്‍

കർഷക സമരത്തിന് പിന്തുണയറിയിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം സമരമല്ലെന്നും രാജ്യത്തിന്റെ പ്രതിഷേധമാണെന്നും ആസാദ് പറഞ്ഞു. കേന്ദ്രസർക്കാർ നിർബന്ധമായും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാനെത്തിയതായിരുന്നു ആസാദ്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ട്വിറ്റർ വഴിയാണ് മമത പ്രതികരിച്ചത്.  

കർഷകസമരത്തിന് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പദ്മവിഭൂഷൻ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശിരോമണി അകാലിദൾ നേതാവ് സുഖ് ദേവ് സിങ് ധിൻസയും പത്മഭൂഷൺ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More